ശബരിമല: നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ഇന്നലെ ദര്‍ശനം നടത്തി. ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി എം.എന്‍. നാരായണന് നമ്പൂതിരി എന്നിവരാണ് ഇന്നലെ വൈകിട്ട് ദര്‍ശനം നടത്തിയത്.
വാസുദേവന്‍ നമ്പൂതിരി അനുജനൊപ്പം വൈകിട്ട് മൂന്ന് മണിയോടെയാണ് പമ്പയില്‍ എത്തിയത്. തുടര്‍ന്ന് നാരായണന് നമ്പൂതിരിക്കൊപ്പം മല കയറി ദര്‍ശനത്തിന് എത്തുകയായിരുന്നു. ദര്‍ശനത്തിന് ശേഷം തന്ത്രിയേയും ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെയും കണ്ടശേഷം മലയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: