ദേവസ്വം ബോര്‍ഡ് സമീപിച്ചിട്ടില്ലെന്ന് സിംഗ്‌വി

Monday 22 October 2018 1:30 am IST

ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനായി ദേവസ്വം ബോര്‍ഡ് തന്നെ സമീപിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി. കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സിംഗ്‌വിയാണ് ഹാജരായിരുന്നത്. 

യുവതീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായതിനെ തുടര്‍ന്ന് കേരളത്തിലുണ്ടായ ഗുരുതര സാഹചര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സിംഗ്‌വിയെ വീണ്ടും ചുമതലപ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഈ ആവശ്യവുമായി ഇതുവരെ ഒരാളും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇപ്പോള്‍ നിലപാട് പറയാനില്ല. ബോര്‍ഡ് സമീപിച്ചാല്‍ അപ്പോള്‍ നിലപാട് വ്യക്തമാക്കാമെന്നും സിംഗ്‌വി വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.