കോഴിക്കോട്: വാക്കുകളിലെ ലാളിത്യം പ്രവൃത്തിയിലും കാണിച്ച് സമൂഹത്തിന് മാതൃകയായിരിക്കുന്നു സംവിധായകനും ബിജെപി സംസ്ഥാനസമിതി അംഗവുമായ അലി അക്ബര്‍. മകള്‍ അലീനയുടെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്തിയാണ് അലി അക്ബറും ഭാര്യ ലൂസിയാമ്മ അലി അക്ബറും മാതൃക കാട്ടിയത്.
അലീനയും രജനീഷും തമ്മിലുള്ള വിവാഹത്തിന്റെ ഭാഗമായുള്ള ആഘോഷം കോഴിക്കോട് സേവാഭാരതി ബാലികാസദനത്തില്‍ നടന്നു. ലളിതമായിരുന്നു ചടങ്ങുകള്‍. ബാലികാസദനത്തിലെ കുട്ടികള്‍ക്കൊപ്പം ചെറിയ ആഘോഷം, തുടര്‍ന്ന് സദ്യ. അലി അക്ബര്‍ തന്നെയാണ് മകള്‍ വിവാഹിതയായ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു. നിയമപ്രകാരം വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. ചിറയിന്‍കീഴ് സ്വദേശികളായ രാജേന്ദ്രന്-ബിന്ദു ദമ്പതികളുടെ മകനാണ് രജനീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: