പാക്കിസ്ഥാനില്‍ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 19 മരണം

Monday 22 October 2018 7:37 am IST
അമിത വേഗത്തില്‍ എതിരെ വന്ന മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ദേരാ ഗാസി ഖാനിലെ ഖാസി ഗാട്ടിന് സമീപമാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

അമിത വേഗത്തില്‍ എതിരെ വന്ന മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പാക്കിസ്ഥാനില്‍ വര്‍ഷംതോറും ശരാശരി 4,500 ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നതായാണ് പാക് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ വിവരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.