ഫിറോസാബാദ്: ഉറുദു കവി ഹാഷിമിനെതിരെ ആസിഡ് ആക്രമണം. അക്രമികള്‍ ഹാഷിമിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായത്.
മുഖത്ത് സാരമായി പൊള്ളലേറ്റ ഹാഷിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ പെണ്മക്കളെ സ്ഥിരമായി ചില സാമൂഹികവിരുദ്ധര്‍ ആക്രമിക്കാറുണ്ടെന്ന് ഒരു പ്രദേശവാസി ഹാഷിമിനോട് പറയുകയുണ്ടായി. കുട്ടികള്‍ സ്കൂളില്‍ പോകുന്ന വഴിയിലും ഫോണിലൂടെയും ഇവര്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് അക്രമികളോട് സംസാരിക്കാന്‍ പോയ ഹാഷിമിന് നേരെ അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: