ന്യൂദല്‍ഹി: ഹിമാലയത്തിലെ ഗംഗോത്രി ഹിമാനിയ്ക്ക് സമീപമുള്ള നാല് കൊടുമുടികള്‍ ഇനി മുതല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരില്‍ അറിയപ്പെടും. ഗംഗോത്രി ഹിമാനിയുടെ വലത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടികള്‍ക്കാണ് അടല്‍ 1, 2, 3, 4 എന്ന് പേരിട്ടത്. ഇവയ്ക്ക് യഥാക്രമം 6,557, 6,566, 6,160, 6,100 മീറ്റര്‍ ഉയരമുണ്ട്.
നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ പ്രിന്‍സിപ്പല്‍ കേളോണല് അമിത് ബിഷ്ടയുടെ നേതൃത്വത്തില്‍ എത്തിയ ഹിമാലയന്‍ പര്‍വതാരോഹണ സംഘമാണ് കൊടുമുടികള്‍ക്ക് പേര് നിര്‍ദ്ദേശിച്ചത്. ശനിയാഴ്ച പര്‍വതാരോഹക സംഘം ഓരോ കൊടുമുടികളിലും ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു. റക്തന് താഴ്വരയിലെ സുദര്ശന്, സയ്ഫി കൊടുമുടിക്ക് സമീപത്തായാണ് അടല്‍ കൊടുമുടി സ്ഥിതി ചെയ്യുന്നത്.
ഒക്ടോബര്‍ 4 ന് ഡെറാഡൂണില്‍വച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് സാഹസികയാത്ര ഫ്ലാഗ് ചെയ്തത്. എന്ഐഎമ്മും ടൂറിസം വകുപ്പും സംയുക്തമായാണ് സാഹസികയാത്ര സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: