പമ്പ: ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടിയെത്തിയ കറുകച്ചാല്‍ സ്വദേശി ബിന്ദുവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് സ്വദേശികളായ രണ്ടു പുരുഷന്മാരുമൊത്താണ് ഇവര്‍ എത്തിയത്. പമ്പയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പോലീസ് അറിയിച്ചു. ശബരിമല നട ഇന്ന് രാത്രി അടയ്ക്കുന്ന സാഹചര്യത്തിലാണ് ബിന്ദു ഇവിടെ എത്തിയിരിക്കുന്നത്.
ഇന്ന് ഏഴുമണി മുതല്‍ ഭക്തരെ മല കയറാന്‍ അനുവദിക്കില്ലെന്നാണ് സൂചനകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പലതും ശബരിമലയില്‍ നിന്ന് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: