കുളംകുഴിച്ചു കിട്ടിയ മണ്ണ്‌ മറിച്ചു വിറ്റു: വിജിലന്‍സ്‌ അന്വേഷിക്കും

Thursday 21 July 2011 11:31 pm IST

കോട്ടയം: പള്ളം ബ്ളോക്കു പഞ്ചായത്തില്‍ കുളം കുഴിച്ചു വിറ്റ മണ്ണ്‌ മറിച്ചു വിറ്റതായി പരാതി. വിജിലന്‍സ്‌ അന്വേഷണം ആരംഭിച്ചു. തിരുവഞ്ചൂറ്‍ ക്ഷേത്രത്തിനു സമീപം ബ്ളോക്ക്‌ പഞ്ചായത്തിണ്റ്റെ ഫണ്ടുപയോഗിച്ച്‌ കുളം നിര്‍മ്മിക്കുമ്പോള്‍ ലഭിച്ച നൂറുകണക്കിന്‌ ലോഡ്‌ മണ്ണ്‌ അധികൃതര്‍ വിറ്റെന്ന പരാതിയുമായി മുന്നിട്ടിറങ്ങിയത്‌ തിരവഞ്ചൂറ്‍ പൌരസമിതിയാണ്‌. ഇതേത്തുടര്‍ന്നായിരുന്നു വിജിലന്‍സ്‌ അന്വേഷണം. കോട്ടയം വിജിലന്‍സിലെ ഡിവൈഎസ്പി കൃഷ്ണകുമാറാണ്‌ പരാതി അന്വേഷിക്കുന്നത്‌. അയര്‍ക്കു ന്നം പഞ്ചായത്തിലെ രണ്ടു സെണ്റ്റ്‌ സ്ഥലത്തായിരുന്നു കുളം നിര്‍മ്മിച്ചത്‌. ൫ലക്ഷം രൂപ ചിലവില്‍ കുഴിക്കുന്ന പദ്ധതി തീരുമ്പോള്‍ തിരുവഞ്ചൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന്‌ കുടുംബാംഗങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുമായിരുന്നു. കുളം കുഴിച്ച മണ്ണ്‌ മറിച്ചു വിറ്റത്‌ പാറമ്പുഴ സ്വദേശിയായ മണ്ണുമാഫിയക്കാരനാണെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. സംഭവത്തെത്തുടര്‍ന്ന്‌ ബ്ളോക്ക്‌ പഞ്ചായത്ത്‌ അധികൃതര്‍ കലക്ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.