ഭുവനേശ്വര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഒഡീഷ മന്ത്രിയുമായ പത്മലോചന്‍ പാണ്ട ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രഥാന്റെ സാന്നിദ്ധ്യത്തിലാണ് പത്മലോചന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഈ മാസം ഏഴിന് കോണ്‍ഗ്രസിന് അദ്ദേഹം രാജിക്കത്ത് നല്‍കിയിരുന്നു.
ഒഡീഷയില്‍ ബാലോസര്‍ ജില്ലയിലെ സിമൂലിയ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ നിയമസഭയിലേക്ക് ജയിച്ചിട്ടുണ്ട്. പത്മലോചന്‍ പാണ്ഡക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് ശുഭങ്കര്‍ മോഹപത്രയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെതിരെയും പദ്മലോചന് രൂക്ഷവിമര്‍ശനമാണ് ചടങ്ങില്‍ നടത്തിയത്.
സംസ്ഥാനം യുവാക്കള്‍ക്ക് ജോലി സൗകര്യം ഒരുക്കുന്നില്ലെന്നും, ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ ബിജെഡി അവരെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: