പതിനൊന്നുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം

Monday 22 October 2018 2:19 pm IST

കൊച്ചി: കൊച്ചിയില്‍ പതിനൊന്നുകാരന് ചൈല്‍‌ഡ് ലൈന്‍ സംരക്ഷണം. അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം സഹിക്കാനാവാതെ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. തൃക്കാക്കര പോലീസാണ് കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ സി‌എം‌ഒ ഡോ.ആദര്‍ശാണ് കുട്ടിയെ മര്‍ദ്ദിച്ചത്. 

മര്‍ദ്ദനം സഹിക്കാനാവാതെ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയോടിയെന്നാണ് കുട്ടിയുടെ മൊഴി. സംഭവമറിഞ്ഞ അയല്‍വാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.