ന്യൂദല്‍ഹി: മീടൂ ക്യാമ്പയിനില്‍ കുടുങ്ങിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അതേസമയം മീ ടു വഴി ആരോപണം നടത്തിയ സ്ത്രീകള്‍ക്ക് ദേശീയ വനിതാ കമ്മീഷന് സുരക്ഷയും സഹായവും നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: