ന്യൂദല്‍ഹി: ജനം ടിവി കോണ്‍ക്ലേവ് ഇന്ന് ദല്‍ഹിയില്‍ നടക്കും. വൈകിട്ട് 3.30ന് തീന് മൂര്‍ത്തി ഭവനിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം-ലൈബ്രറിയിലാണ് പരിപാടി. കേന്ദ്രസാംസ്ക്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിലെ ദുരന്തനിവാരണ സംവിധാനം എന്ന വിഷയത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ വി. മുരളീധരന് എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന് പിള്ള, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ. ജി സുരേഷ്, ജെഎന്‍യു പ്രൊഫസര്‍ അമിത സിങ്, ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ വിനോദ് സി. മേനോന്, കമാണ്ടന്റ് കെ. എല്‍ അരുണ്‍, ജനം ടി.വി മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: