കൊളംബോ: രണ്ട് കൈകൊണ്ടും ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഇരുപതുകാരനായ കമിന്ദു മെന്ഡിനിനെ ഇംഗ്ലണ്ടിനെതിരായ ഏക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. തിസ്ര പെരേരയാണ് ടീമിനെ നയിക്കുന്നത്.
ശനിയാഴ്ച പ്രേമദാസ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ശ്രീലങ്ക: തിസ്ര പെരേര (ക്യാപ്റ്റന്‍), ദിനേശ് ചണ്ഡിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ഡാസണ്‍ ഷനാക, കമിന്ദു മെന്‍ഡിസ്, ഇഷ്റു ഉഡാന, ലസിത് മലിംഗ, അഖില ധനഞ്ജയ, ദുഷ്മന്ത ചമീര, കാസണ്‍ രജിത, ലക് ഷന് സന്ദകന്, നുവാന്‍ പ്രദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: