മുംബൈ: സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ മികവില്‍ ഇന്ത്യ എ യ്ക്ക് വിജയം. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ നാലു വിക്കറ്റിന് ഓസ്ട്രേലിയ എ യെ പരാജയപ്പെടുത്തി.
മന്ദന 40 പന്തില്‍ 72 റണ്‍സും കൗര്‍ 39 പന്തില്‍ 45 റണ്‍സും അടിച്ചെടുത്തതോടെ ഇന്ത്യ എ ഓസ്ട്രേലിയ എ മുന്നോട്ടുവച്ച 161 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ 20 ഓവറില്‍ ആറു വിക്കറ്റിന് 160 റണ്‍സ് നേടി. ഹീത്തര്‍ ഗ്രഹാം 43 റണ്‍സ് നേടി.
രണ്ടാം ട്വന്റി 20 മത്സരം നാളെ മുംബൈയില്‍ നടക്കും.
സ്കോര്‍: ഓസ്ട്രേലിയ എ : 20 ഓവറില്‍ ആറു വിക്കറ്റിന് 160, ( ഹീത്തര്‍ ഗ്രഹാം 43, നവോമി സ്റ്റാളന്ബര്ഗ് 39, അനൂജ പാട്ടില്‍ 2-22). ഇന്ത്യ എ ആറു വിക്കറ്റിന് 163, ഹര്‍മന്‍പ്രീത് കൗര്‍ 45, സ്മൃതി മന്ദാന 72, ലോറന് ചീറ്റ്ലി 2-18)
പ്രതികരിക്കാൻ ഇവിടെ എഴുതുക: