റോം: ക്യാപ്റ്റന്‍ മൗറോ ഇക്കാര്‍ഡി ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ഇന്റര്‍ മിലാന് സിരീ എ ലീഗില്‍ എസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. ഈ വിജയത്തോടെ ഇന്റര്‍ മിലാന് പോയിന്റ് നിലയില്‍ വീണ്ടും മൂന്നാം സ്ഥാനത്തെത്തി.
എസി മിലാന് ഗോള്‍ കീപ്പര്‍ ഗിയാന്ലൂഗിയുടെ പിഴവ് മുതലാക്കിയാണ് അര്‍ജന്റീനിയന്‍ താരമായ ഇക്കാര്‍ഡി രണ്ടാം പകുതിയുടെ അധികസമയത്ത് ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ഇന്റര്‍ ഒമ്പത് മത്സരങ്ങളില്‍ പത്തൊന്‍പതു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 25 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന യുവന്റസിനെക്കാള്‍ ആറു പോയിന്റിന് പിന്നിലാണ് ഇന്റര്‍ മിലാന്.
മറ്റൊരു മത്സരത്തില്‍ യുവന്റസിനെ ജെനോവ സമനിലയില്‍ തളച്ചു 1-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: