ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഭീകരരും പാക് സൈനികരും ഉള്‍പ്പെട്ട സംഘം നുഴഞ്ഞുകയറി മൂന്നു സൈനികരെ വധിച്ചതിലുള്ള കടുത്ത പ്രതിഷേധം ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. ഞായറാഴ്ചയാണ് സംഘം നിയന്ത്രണ രേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സൈന്യം ഇവരെ നേരിട്ടു.ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ വീരമൃത്യുവരിച്ചു.
വിദേശകാര്യ മന്ത്രാലയം പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം കൊണ്ടുപോകാനും വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിടുണ്ട്. ഒരു പ്രകോപവുമില്ലതെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നതിലുള്ള പ്രതിഷേധവും പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: