മെയ്ക്ക് ഇന്‍ ഇന്ത്യ ;എന്‍ജിനില്ലാത്ത ആദ്യ ട്രെയിന്‍ റെഡി

Tuesday 23 October 2018 5:08 pm IST

ചെന്നൈ: മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മ്മിച്ച, എന്‍ജിനില്ലാത്ത ആദ്യ ട്രെയിന്‍ പരീക്ഷണയോട്ടത്തിന് സജ്ജമായി. ബുള്ളറ്റ് ട്രെയിനിന്റെ മാതൃകയിലുള്ള, അടിപൊളി കോച്ചുകളുമായി ട്രെയിനിന്റെ ആദ്യ പരീക്ഷണയോട്ടം അടുത്താഴ്ച നടക്കും. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണിതെന്ന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാംശു മണി പറഞ്ഞു. 

ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വണ്ടിക്ക് വന്ന നിര്‍മ്മാണച്ചെലവ് നൂറു കോടി മാത്രമാണ്. രണ്ടാമത്തെ ട്രെയിന്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഇതിന് ചെലവു കുറച്ചു കൂടി കുറയും. അദ്ദേഹം പറഞ്ഞു.

16 കോച്ചുകളാണ് ട്രെയിനില്‍. അത്യാധുനിക സൗകര്യങ്ങളുണ്ട്. യാത്രാ സമയം 15 ശതമാനം വരെ ലാഭിക്കാം.വേഗത കൂടുതലാണ്. പുറത്തു നിന്ന് വാങ്ങിയാല്‍ 170 കോടി രൂപയാകും ഇതിന്. 36 മാസമെടുക്കും. ട്രെയിനിലെ രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളിലെ സീറ്റുകള്‍ 360 ഡിഗ്രി തിരിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.