ചങ്ങനാേശരി: ആരോഗ്യം മനുഷ്യന്റെ വിലപ്പെട്ട ധനമാണെങ്കില്‍ വിശ്വാസം മനുഷ്യന്റെ അവകാശമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ഏതറ്റംവരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അറുപതിനായിരം ഹെല്‍ത്ത് വാളന്റിയേഴ്സിനെ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കി വരുന്ന നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സംസ്ഥാന തല പ്രഥമശുശ്രൂഷ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, ഹ്യൂമന്‍ റിസോഴ്സസ് വിഭാഗം മേധാവി കെ.ആര്. രാജന്, നമ്മുടെ ആരോഗ്യം പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ബി പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജി. രാജശേഖരന് നായരുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷാ പഠ ക്ലാസ്സും പരിശീലനവും നല്കി. 60 യൂണിയനുകളില്‍ നിന്ന് 350 പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: