ലുസാനെ: ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് സംഘടിപ്പിക്കുന്ന പുരുഷന്മാരുടെ ഹോക്കി പരമ്പരയിലെ രണ്ടാം പാദ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അടുത്ത വര്‍ഷം ജൂണ്‍ ആറു മുതല്‍ പതിനാറുവരെയാണ് രണ്ടാം പാദ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക.
പരമ്പരയിലെ ഓരോ ഫൈനല്‍ റൗണ്ട് മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കും 2020 ലെ ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യത ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. അടുത്ത വര്‍ഷം നവംബറിലാണ് ഒളിമ്പിക്സ് യോഗ്യത ടൂര്‍ണമെന്റ് നടക്കുക.
ആതിഥേയരായ ഇന്ത്യക്ക് പുറമെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാന്, മെക്സിക്കോ, പോളണ്ട്, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎസ്എ ടീമുകള്‍ മത്സരിക്കും. മത്സരവേദി തീരുമാനിച്ചിട്ടില്ല.
പരുഷന്മാരുടെ ഹോക്കി പരമ്പരയിലെ മറ്റ് രണ്ട് പാദ മത്സരങ്ങള്‍ മലേഷ്യയിലെ കോലലമ്പൂരിലും ഫ്രാന്‍സിലെ ലീ ടോക്വറ്റിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: