ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രജ്ഞേഷ് ഗുണേശ്വരന് ചൈനയില്‍ നടക്കുന്ന എടിപി ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം മറ്റ് ഇന്ത്യന്‍ താരങ്ങളായ രാംകുമാര്‍ രാമനാഥനും സുമിത് നഗലും ആദ്യ റൗണ്ടില്‍ പുറത്തായി.
കഴിഞ്ഞയാഴ്ച നിങ്ബോ ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ പ്രജ്ഞേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ജോഹന്‍ ടാലോട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 6-4, 7-5.
ഏഴാം സീഡായ പ്രജേ്്ഞഷ് രണ്ടാം റൗണ്ടില്‍ ഈജിപ്തിന്റെ മുഹമ്മദ് സാഫ്വത്തിനെ നേരിടും.
രാംകുമാര്‍ രാമനാഥന് ആദ്യ മത്സരത്തില്‍ സ്പാനിഷ് താരമായ അലെക്സാന്ദ്രയോട്് 6-7,3-6 ന് തോറ്റു. എട്ടാം സീഡായ ജപ്പാന്റെ തത്സുമയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് നഗലിനെ തോല്‍പ്പിച്ചത്. സ്കോര്‍ 6-2, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: