റെയില്‍‌വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം

Tuesday 23 October 2018 11:37 pm IST

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു. പതിന്നാലു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. 

രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് അപകടമുണ്ടായത്. മൂന്നു ട്രെയിനുകള്‍ ഒരേ സമയം അടുത്തടുത്ത പ്ലാറ്റഫോമുകളില്‍ ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനും രണ്ട് ലോക്കല്‍ ട്രെയിനുകളും ഒരേസമയം എത്തിയതാണ് തിക്കുംതിരക്കും ഉണ്ടാകാന്‍ കാരണമായത്.  ട്രെയിനില്‍നിന്നും ഇറങ്ങിയ യാത്രക്കാരും കയറാനുള്ളവരും നടപ്പാലത്തില്‍ കയറിയതോടെ തിക്കുംതിരക്കും ഉണ്ടാകുകയായിരുന്നു. 

എക്സ്പ്രസ് ട്രെയിനും ലോക്കല്‍ ട്രെയിനും ഒരേ സമയം എത്തിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. പരിക്കേറ്റവരെ ഹൗറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.