മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കീഴിലുള്ള ബോട്ട് മുംബൈ തീരത്തുള്ള ശിവജി സ്മാരാകത്തിനടുത്തായി മറിഞ്ഞു. ശിവജി സ്മാരകത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് പോകുകയായിരുന്ന 25 ബോട്ട് യാത്രക്കാരെ ഇന്ത്യന്‍ തീരസംരക്ഷണ സേന രക്ഷിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് നരിമാന് പോയിന്റിന് 2.5 കിമി പടിഞ്ഞാറായാണ് സംഭവം. ബോട്ടപകടത്തെ തുടര്‍ന്ന് ശിവജി സ്മാരകത്തില്‍ നടക്കേണ്ടിയിരുന്ന പരിപാടി ഉപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: