സര്‍ക്കാരും ദേവസ്വംബോര്‍ഡും ഒത്തുകളിക്കുന്നു: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി

Thursday 25 October 2018 1:07 am IST

ചങ്ങനാശ്ശേരി: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാന്‍ അവിശ്വാസികള്‍ക്ക് ദര്‍ശന സൗകര്യമൊരുക്കി ആചാര ലംഘനത്തിനും സന്നിധാന പവിത്രതയും കളങ്കപ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒത്തുകളിക്കുകയാണെന്ന് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ വികാരം മനസ്സിലാക്കി പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണം. സമാനമായ സഭാക്കേസ് വിധിയില്‍ കാട്ടിയ ക്ഷമയോ കാത്തിരിപ്പോ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കാണിച്ചില്ലെന്നും യോഗം കുറ്റപ്പെടുത്തി.

പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.പി. രാധാകൃഷ്ണന്‍, ട്രഷറര്‍ കെ.എ. ശിവന്‍, വൈസ് പ്രസിഡന്റ് അഡ്വ. ടി.ആര്‍. മധു, സംസ്ഥാന സെക്രട്ടറി കെ.ആര്‍. സുധീന്ദ്രന്‍, പി. ഉദയഭാനും, കെ.എ. ദേവരാജന്‍, സി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.