ടെല്‍അവീവ്: ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളില്‍ ഘടിപ്പിക്കാനുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങാന്‍ കരാറായി. 777 ദശലക്ഷം ഡോളറിന്റെ (56,87,25,15,000 രൂപ) കരാറാണ്. ഇസ്രയേലിലെ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് മിസൈല്‍ നിര്‍മിക്കുക.
ബരാക് 8 മിസൈല്‍ ശ്രേണിയില്‍ പെട്ട ദീര്‍ഘദൂര ഉപരിതല വ്യോമ മിസൈലാണ് നാവികസേനയുടെ ഏഴു കപ്പലുകള്‍ക്കായി വാങ്ങുന്നത്. ഇസ്രയേലി കമ്പനിയും ഭാരത് ഇലക്ട്രോണിക്സും തമ്മിലാണ് കരാര്‍. ഇന്ത്യന്‍ നേവി ഇപ്പോള്‍ ഉപയോഗിക്കുന്ന മിസൈലുകളും ഇവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: