കണ്ണൂര്‍: കണ്ണൂര്‍ കാടാച്ചിറയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്ക്. ഇതില്‍ 10 കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റു. ഇവരുടെ കൈകാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റ 20 കുട്ടികളെ എകെജി സഹകരണ ആശുപത്രിയിലും അഞ്ച് പേരെ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 9-45ഓടെയാണ് അപകടം. സ്കൂളിന് തൊട്ടടുത്ത് വച്ച് വാഹനം നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കനാലില്‍ വെള്ളമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് തലകീഴായി മറിയുകയായിരുന്നു.
സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: