മലപ്പുറത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിക്കുന്നു

Friday 26 October 2018 7:36 am IST

മലപ്പുറം: സംസ്ഥാനത്തിന് നാണക്കേടായി മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു. മലപ്പുറത്തെ വിവിധ സ്റ്റേഷനുകളിലായി ഈ വര്‍ഷം ഇതുവരെ 252 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2013ല്‍ 90 ആയി വര്‍ധിച്ചു.

പിന്നെ ഓരോ വര്‍ഷവും കേസുകളുടെ എണ്ണം ക്രമാതീതമായി കൂടി. 2016ല്‍ കേസുകളുടെ എണ്ണം ആദ്യമായി 200 കടന്നു. 244 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ കേസുകളുടെ എണ്ണം 219 ആയി കുറഞ്ഞെങ്കിലും ഈ വര്‍ഷം പത്ത് മാസത്തിനകം എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് 252ല്‍ എത്തി.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിയായി 2012ലാണ് പോക്‌സോ നിയമം നിലവില്‍ വന്നത്. എന്നിട്ടും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ബാലാവകാശ കമ്മീഷനും പോലീസും നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.