ലൈംഗികാതിക്രമം: 48 ഉദ്യോഗസ്ഥരെ ഗൂഗിള്‍ പുറത്താക്കി

Friday 26 October 2018 10:39 am IST
ലൈംഗീകാരോപണം നേരിട്ട ആന്‍ഡ്രോയിഡ് സ്രഷ്ടാവായ ആന്‍ഡി റൂബിന്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി വിട്ടു പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒമ്പത് കോടി ഡോളര്‍ എക്സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും വാര്‍ത്ത വന്നിരുന്നു. പിന്നാലെയാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നുള്ള ഇമെയില്‍ സന്ദേശം പിച്ചെ അയച്ചത്.

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ 13 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 48 പേരെ പുറത്താക്കി.  കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയാണ് നടപടി. സ്വഭാവ ദൂഷ്യമുള്ളവരെ പുറത്താക്കി ജോലിസ്ഥലം നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെ പറഞ്ഞു.

ലൈംഗീകാരോപണം നേരിട്ട ആന്‍ഡ്രോയിഡ് സ്രഷ്ടാവായ ആന്‍ഡി റൂബിന്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി വിട്ടു പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒമ്പത് കോടി ഡോളര്‍ എക്സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും വാര്‍ത്ത വന്നിരുന്നു. പിന്നാലെയാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നുള്ള ഇമെയില്‍ സന്ദേശം പിച്ചെ അയച്ചത്.

മൂന്നു സീനിയര്‍ മാനേജര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. എന്നാല്‍ ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും സുന്ദര്‍ പിച്ചൈ ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാന്‍ പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും. പേര് വെളിപ്പെടുത്താതെ തന്നെ ജീവനക്കാര്‍ക്ക് പരാതിയറിയിക്കാനക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് എയ്ലീന്‍ നോട്ടനും ഇമെയില്‍ സന്ദേശത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.