അസ്താനയുടെ പരാതി പുറത്ത്; അലോക് വര്‍മ കൈക്കൂലി വാങ്ങിയെന്ന്

Friday 26 October 2018 10:49 am IST

ന്യൂദല്‍ഹി: സിബിഐ മുന്‍ മേധാവി അലോക് വര്‍മയ്ക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതി പുറത്ത്. അലോക് വര്‍മ സതീഷ് സനയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അസ്താന പരാതിയില്‍ പറയുന്നു. റെയില്‍‌വെ ഭൂമി കേസില്‍ കുടുംബസുഹൃത്തിനെ രക്ഷിച്ചു. 

അതേസമയം, സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി ഇന്നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങളാണ്.

സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടിയെന്ന് അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ പറയുന്നു. നിയമനം കഴിഞ്ഞാല്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ മാറ്റാനാകില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.