സിബിഐയിലെ പ്രശ്നങ്ങള്‍ അന്വേഷിക്കണം: സുപ്രീം കോടതി

Friday 26 October 2018 11:50 am IST

ന്യൂദല്‍ഹി: സിബിഐയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ അന്വേഷിക്കമെന്ന് സുപ്രീം കോടതി. സിബിഐ ഡയറക്ടറെ നീക്കിയതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാര്‍ശം. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മ ഫയല്‍ ചെയ്ത ഹര്‍ജിയും അഴിമതിയാരോപണം അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിക്കണമെന്ന കോമണ്‍ കോസ് എന്ന സംഘടനയുടെ പൊതുതാത്പര്യ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.

ചൊവ്വാഴ്ച രാത്രിയാണ് അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയത്. ഇതിനെതിരെയാണ് അലോക് വര്‍മ  കോടതിയെ സമീപിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.