പത്തു വര്‍ഷം സുസ്ഥിര സര്‍ക്കാര്‍ വേണം: ഡോവല്‍

Friday 26 October 2018 3:47 pm IST

ന്യൂദല്‍ഹി: രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യത്ത് പത്തു വര്‍ഷത്തേക്ക് സുസ്ഥിര സര്‍ക്കാര്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. 

സര്‍ക്കാരുകള്‍ക്ക് ജനപ്രിയമല്ലാത്ത നിരവധി കടുത്ത നടപടികള്‍ കൈക്കൊള്ളേണ്ടിയും വരും. എങ്കിലേ രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കാന്‍ കഴിയൂ. സര്‍ദാര്‍ പട്ടേല്‍ അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തി. അത് സംരക്ഷിക്കണ്ടതുമുണ്ട്. ദുര്‍ബലമായ ജനാധിപത്യം രാജ്യത്തെ മൃദുവാക്കും. ഇന്ത്യയ്ക്ക് മൃദു രാജ്യമാകാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.