കൊച്ചി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരും. അക്രമങ്ങള്‍ ഉണ്ടാക്കിയെന്ന് വ്യക്തമായാല്‍ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.
ഗ്യാലറികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കളിക്കരുത്. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും കോടതി പ്രസ്താവിച്ചു.ഈ കാര്യങ്ങളില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച്ച വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ശബരിമലയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥനത്ത് നടക്കുന്ന അറസ്റ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.അറസ്റ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: