അമിത് ഷാ ഇന്ന് കേരളത്തില്‍

Friday 26 October 2018 5:56 pm IST
ബിജെപി ജില്ലാ കാര്യാലയ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ പിണറായിയില്‍ സന്ദര്‍ശനം നടത്തും. സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയ രമിത്തിന്റെ വീട്ടില്‍ എത്തുന്ന ദേശീയ അധ്യക്ഷന്‍ രമിത്തിന്റെ മാതാവ് നാരായണിയമ്മയുമായി കൂടിക്കാഴ്ച നടത്തും. രമിത്തിന്റെ അച്ഛന്‍ ഉത്തമനെയും സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ന്യൂദല്‍ഹി: ബിജെപി ജില്ലാ കാര്യാലയ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന്  പിണറായിയില്‍ സന്ദര്‍ശനം നടത്തും. സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയ രമിത്തിന്റെ വീട്ടില്‍ എത്തുന്ന ദേശീയ അധ്യക്ഷന്‍ രമിത്തിന്റെ മാതാവ് നാരായണിയമ്മയുമായി കൂടിക്കാഴ്ച നടത്തും. രമിത്തിന്റെ അച്ഛന്‍ ഉത്തമനെയും സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ അമിത് ഷാ യാത്രയുടെ രണ്ടാം ദിവസമായ പിണറായിയിലെ പദയാത്രയില്‍ പങ്കെടുത്തിരുന്നില്ല. ഇതാദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയില്‍ എത്തുന്നത്.

2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപം സിപിഎം ക്രിമിനലുകള്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2002ല്‍ സമാനമായ രീതിയിലാണ് രമിത്തിന്റെ അച്ഛന്‍ ഉത്തമനും സിപിഎം കൊലക്കത്തിക്ക് ഇരയാകുന്നത്. 

രാവിലെ 10.20ന് മട്ടന്നൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായാണ് അമിത് ഷാ കണ്ണൂരിലിറങ്ങുന്നത്. തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ നിര്‍മ്മിച്ച ബിജെപിയുടെ പുതിയ ജില്ലാ സമിതി കാര്യാലയമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം 11.15ന് അമിത് ഷാ നിര്‍വഹിക്കും. ബലിദാനി സ്മൃതി പരിപാടിയുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കും. 

ഇതിന് ശേഷം 1.20ന് പിണറായിയിലേക്ക് തിരിക്കുന്ന ദേശീയ അധ്യക്ഷന്‍ നാരായണിയമ്മയെയും പിണറായിയിലെ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരെയും കാണും. കണ്ണൂരില്‍ നിന്ന് 3.30-ഓടെ വര്‍ക്കല ശിവഗിരി മഠത്തിലെത്തുന്ന അമിത് ഷാ നവതി മഹാഗുരുപൂജ പരിപാടിയിലും പങ്കെടുക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കി  വൈകിട്ട് ആറുമണിയോടെ ദേശീയ അധ്യക്ഷന്‍ ദല്‍ഹിക്ക് മടമെന്ന് ബിജെപി കേന്ദ്രഓഫീസ് സെക്രട്ടറി മഹേന്ദ്ര പാണ്ഡെ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.