തിരുവനന്തപുരം: നിരവധി തവണ കോടതി നടപടികളില്‍ കുരുങ്ങിയ ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം അശാസ്ത്രീയമായി സ്ഥലംമാറ്റം നടത്തിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു.
അപാകങ്ങള്‍ പരിഹരിച്ച് സ്ഥലംമാറ്റ പട്ടിക തയാറാക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചെങ്കിലും പട്ടിക തയാറാക്കുന്നതില്‍ മനഃപൂര്‍വം കാലതാമസം വരുത്തിച്ചു. ഇതോടെ അധ്യാപകര്‍ കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: