‘അദ്ദേഹം വിശ്രമം എടുക്കുകയാണ്’

Saturday 27 October 2018 4:11 am IST

'ഒരാഴ്ചയെങ്കിലും വിശ്രമം എടുക്കണമെന്നാണ് ഡോക്ടര്‍പറഞ്ഞത്'-'.- 

'-'-അദ്ദേഹം വിശ്രമം എടുക്കുകയാണ്'-'.-

ഇംഗ്ലീഷ് ശൈലി (to take Rest)-  അനുകരിക്കുന്നതുകൊണ്ടുള്ള അഭംഗിയാണിത്. ആദ്യവാക്യത്തില്‍ 'വിശ്രമിക്കണമെന്നാണ്'- എന്നും രണ്ടാമത്തേതില്‍ 'വിശ്രമിക്കുകയാണ്'- എന്നും മതി. എന്തു ചെയ്യാം വിശ്രമം എടുത്താലേ പലര്‍ക്കും തൃപ്തിയാകൂ.

''അദ്ദേഹം വിശ്രമം നടത്തുകയാണ്'-'- എന്ന പ്രയോഗവും താമസിയാതെ ഉണ്ടായേക്കാം!

''രാമലക്ഷ്മണന്മാര്‍ പിന്നീട് നിബിഢമായ വനത്തില്‍ പ്രവേശിച്ചു'-'.- കുട്ടികള്‍ക്കായുള്ള ഒരു പ്രശസ്ത മാസികയിലെ കഥയിലുള്ള വാക്യമാണിത്. ''നിബിഡം'-'- ആണു ശരി. 'ഇടതിങ്ങിയ'- എന്നര്‍ത്ഥം. 

''ഗരുഢാരൂഡനായി ഭഗവാനെത്തി'-'- എന്ന് ഈയിടെ ഒരു ആധ്യാത്മിക പ്രസിദ്ധീകരണത്തില്‍ കണ്ടു. അക്ഷരതെറ്റാണെന്ന് കരുതാം. ''ഗരുഡാരൂഢനായി'-'- ശരി. 'ഗരുഡന്റെ പുറത്തുകയറി എന്നര്‍ത്ഥം'.- ചിലരുടെ എഴുത്തിലും സംസാരത്തിലും 'ഗരുഢനെ'- യേ കാണൂ. 

''ഗണപതായേ നമഃ'-',- '-'-ഗണപതിയേ നമഃ'-'- എന്നൊക്കെ എഴുതുന്നവരും പറയുന്നവരുമുണ്ട്. ''ഗണപതയേ നമഃ'-'- ശരി. 'ഗണപതിക്ക് നമസ്‌കാരം'- എന്നര്‍ത്ഥം. തെറ്റായ മറ്റൊരു പ്രയോമാണ് 'ഗുരുവേ നമഃ'.- '-ഗുരവേ നമഃ'- ശരി. 'ഗുരുവിനായിക്കൊണ്ട് നമസ്‌കാരം'- എന്നാണര്‍ത്ഥം. 

''അവിഘ്‌നമസ്തു'-'-ശരി ''അവിഘ്‌നമസ്തുഃ'-'- തെറ്റ്. വിസ്സര്‍ഗ്ഗം (ഃ) ആവശ്യമില്ല. 'അവിഘ്‌നം ഭവിക്കട്ടെ, വിഘ്‌നം ഉണ്ടാകാതിരിക്കട്ടെ'- എന്നര്‍ത്ഥം. 'അവിഘ്‌ന നമസ്തുഃ എന്ന പ്രയോഗവും കണ്ടിട്ടുണ്ട്! 

''ഈ നോവല്‍ ഒരു വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുന്നു'-'.- 

'-ഖണ്ഡശഃ'- ശരി 'ഖണ്ഡം ഖണ്ഡമായി'- എന്നര്‍ത്ഥം. 'ഖണ്ഡശ്ശ',- '-ഖണ്ഡഃശ'- എന്നിവയും തെറ്റ്. 

'പക്ഷേ'-യുടെ പക്ഷത്താണ് നമ്മുടെ എഴുത്തുകാരില്‍ പലരും. 'പക്ഷേ'- ശരി. സംസ്‌കൃതപദമാണ് 'പക്ഷേ'.- അത് ഭാഷയിലും അതേപടി സ്വീകരിച്ചിരിക്കുന്നു. ദീര്‍ഘം വേണം. 

''ജാത്യാല്‍'-'- എന്ന പ്രയോഗം സാധാരണമായിട്ടുണ്ട്. ''ജാത്യാ'-'- ശരി 'ജാതികൊണ്ട്',- '-ജാതിയനുസരിച്ച്'- എന്നൊക്കെയര്‍ത്ഥം. 'സ്വാഭാവികം'- എന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചുവരുന്നു. 'ജന്മനാല്‍'- '-പ്രകൃത്യാല്‍'- എന്നിവയും തെറ്റ്, 'ജന്മനാ',- '-പ്രകൃത്യാ'- എന്നിവ ശരി. 

''ശ്രീമാന്‍'- എന്ന് കത്തുകളില്‍ പലരും സംബോധന ചെയ്തിരിക്കുന്നതുകാണാം. 'ശ്രീമാന്‍'- എന്നതിന്റെ സബോധനാരൂപം 'ശ്രീമന്‍'- എന്നാണ് 'ഭഗവാന്‍'- സംബോധനയില്‍ 'ഭഗവന്‍'- ആകും. 

ഒരു വാര്‍ത്തയില്‍ നിന്ന്

''പഴകിയതോ വൃത്തിഹീനമായതോ ആയ സാഹചര്യത്തില്‍ പാചകം ചെയ്ത ഭക്ഷണം കണ്ടെത്തിയാല്‍ നശിപ്പിച്ചു കളയുന്നു'-'.-

'പഴകിയതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്തതോ ആയ ഭക്ഷണം കണ്ടെത്തിയാല്‍ നശിപ്പിച്ചു കളയുന്നു'-'.- (ശരി). 

പത്രത്തില്‍ വന്ന ഒരു ചിത്രവിവരണം:

''ഈ വര്‍ഷത്തെ സഹോദരന്‍ സാഹിത്യപുരസ്‌കാരം നേടിയ ഡോ. മ്യൂസ് മേരി ജോര്‍ജ്ജിന് പ്രൊഫ. എം.കെ സാനു പുരസ്‌കാരം നല്‍കുന്നു'-'.-

അല്‍പം ശ്രദ്ധിച്ചാല്‍ ഈ വാര്‍ത്തയിലെ ആവര്‍ത്ത വിരസത ഒഴിവാക്കാമായിരുന്നു. 

''ഈ വര്‍ഷത്തെ സഹോദരന്‍ സാഹിത്യപുരസ്‌കാരം ഡോ.മ്യൂസ് മേരി ജോര്‍ജ്ജിന് പ്രൊഫ.എം.കെ സാനു നല്‍കുന്നു'-'.- 

ഒരു മുഖപ്രസംഗത്തില്‍ നിന്ന്:

''സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് യുജിസി അംഗീകരിച്ച എല്ലാ ബിരുദങ്ങളും സ്വകാര്യസര്‍വ്വകലാശാല ബിരുദങ്ങളും കേരളത്തിലെ സര്‍വ്വകലാശാലകളുടെ അംഗീകാരമുണ്ടാകും'-'.- 

'-'-സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച്, യുജിസി അംഗീകരിച്ച എല്ലാ ബിരുദങ്ങള്‍ക്കും സ്വകാര്യ സര്‍വ്വകലാശാലകളുടെ ബിരുദങ്ങള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകളുടെ അംഗീകാരമുണ്ടാകും'-'.- (ശരി). 

പിന്‍കുറിപ്പ്: 

''വരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന് കാര്യമായി അധ്വാനിക്കേണ്ടിവരും'-'.- 

ഈ വാക്യം പത്രഭാഷയിലാക്കുക.

ഉത്തരം: ''ആസന്നമായ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസ്സിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും'-'.- 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.