തിരുവനന്തപുരം: സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ല ബഹുദൂരം മുന്നില്‍. 31 ഇനങ്ങളിലെ ഫൈനല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്‍പത് സ്വര്‍ണത്തോടെ 88 പോയിന്റുമായി എറണാകുളം ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 46 പോയിന്റ് മാത്രമാണുള്ളത്. 35 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുമുണ്ട്.
സ്കൂളുകളുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമെന്ന് പറയാം. 25 പോയിന്റോടെ കോതമംഗലം മാര്‍ബേസില്‍ ഒന്നാംസ്ഥാനത്താണ്. കോതമംഗലം സെന്റ് ജോര്‍ജ് (23) കോഴിക്കോട് പുല്ലോരംപാറ സെന്റ് ജോസഫ് (20), പാലക്കാട് കുമാരംപുത്തൂര്‍ കെഎച്ച്എസ് (19) തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് (19) എന്നീ സ്കൂളുകള്‍ തൊട്ടുപിന്നാലെയുണ്ട്.
400 മീറ്റര്‍ ഇനങ്ങളില്‍ എറണാകുളത്തിന്റെ മേധാവിത്വമായിരുന്നു കണ്ടത്. 400 മീറ്ററിന്റെ ആറില്‍ അഞ്ച് ഇനങ്ങളിലും ഒന്നാംസ്ഥനം എറണാകുളത്തിനാണ്. സബ്ജൂനിയര് ബോയ്സില് കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ്ഖാന്‍ സ്വര്‍ണവും അതേ സ്കൂളിലെ ആരിഫ് ഖാന് വെള്ളിയും നേടി. തിരുവനന്തപുരം അയ്യന്‍കാളി മോഡല്‍ സ്കൂളിലെ വിഷ്ണു എം.കെക്കാണ് വെങ്കലം. സബ്ജൂനിയര് പെണ്‍വിഭാഗത്തില്‍ പെരുമ്പാവൂര്‍ സെന്റ് തോമസിലെ ഇരട്ടകളായ അനിതാ മറിയയും അലനാ മറിയയും യഥാക്രമം ഒന്നുംരണ്ടും സ്ഥാനക്കാരായി. കണ്ണൂര്‍ ഇളയവൂര്‍ സിഎച്ച്എമ്മിലെ അനുഗ്രഹ സി. ആണ് വെങ്കലത്തിനുടമ. ജൂനിയര്‍ ബോയ്സില് പാലക്കാട് മാത്തൂര്‍ സിഎഫ്ബിബിയിലെ അബ്ദുള്‍ റസാഖ്, കോതമംഗലം മാര്‍ബേസിലെ ഡെനിത് പോള്‍ ബൈജു, തിരുവനന്തപുരം സായിയിലെ ജയദേവന് എം.എസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനക്കാരായി. ജൂനിയര്‍ പെണ് വിഭാഗത്തില്‍ മീറ്റ് റെക്കോഡോടെ തേവര സേക്രട്ട് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ്. സ്വര്‍ണം നേടിയപ്പോള്‍ പെരുമ്പാവൂര്‍ സെന്റ് തോമസിലെ ഗൗരി നന്ദന വെള്ളിയും തിരുവനന്തപുരം സായിയിലെ പ്രിസില്ല ദാനിയേല്‍ വെങ്കലവും സ്വന്തമാക്കി. സീനിയര്‍ ബോയ്സില് മാര്‍ബേസിലിലെ അഭിഷേക് മാത്യുവിനാണ് സ്വര്‍ണം. പത്തനംതിട്ട ഇവരിപേരൂര് സെന്റ് ജോണ്‍സില്‍ അനന്തു വിജയന് വെള്ളിനേടി. തിരുവനന്തപുരം സായിയിലെ നന്ദു മോഹനനാണ് വെങ്കലം. സീനിയര്‍ പെണ് വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസിലിലെ ആരതി ആര്. സ്വര്‍ണവും കോഴിക്കോട് പുല്ലാരംപാറ സെന്റ് ജോസഫിലെ തെരേസ മാത്യു വെങ്കലവും കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ സൂര്യമോള്‍ ടി വെങ്കലത്തിനും ഉടമയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: