തിരുവനന്തപുരം: ചാട്ടം ഇനങ്ങളില്‍ ഇന്നലത്തെ താരം പാലക്കാട് കുമാരംപുത്തൂര്‍ കെഎച്ച്എസ്സിലെ മുഹമ്മദ് ബാസില്‍ ആയിരുന്നു. പോള്‍വാള്‍ട്ടില്‍ പുതിയ മീറ്റ് റെക്കോഡ് സ്വന്തം പേരിലാക്കിയായിരുന്നു ഇത്. 4.06 മീറ്റര്‍ ചാടിയാണ് മുഹമ്മദ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. മാര്‍ബേസിലിലെ അലന് ബൈജു വെള്ളിയും ഇതേ സ്കൂളിലെ അമല്‍ ബേബി വെങ്കലവും നേടി.
സീനിയര്‍ ആണ് ലോംഗ്ജമ്പില്‍ എറണാകുളം ആതിരപ്പള്ളി സ്പോര്‍ട്ട്സ് ഹോസ്റ്റലിലെ ശ്രീകാന്ത് കെഎം, കോഴിക്കോട് സായിയിലെ ഫഹിദ് കോട്ടയം കുറമ്പിനാടെ ആകാശ് വര്‍ഗീസ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍. ജൂനിയര്‍ ഗേള്‍സ് ലോംഗ് ജമ്പില്തേവര സേക്രട്ട് ഹാര്‍ട്ട്സിലെ അനുമാത്യു, പുല്ലാരംപാറ സെന്റ് ജോസഫിലെ അഭിരാം, പാലക്കാട് കൊപ്പം ജിവിയിലെ വര്‍ഷ മുരളീധരന് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനക്കാരായി.
ജൂനിയര്‍ ബോയ്സ് ലോംഗ് ജമ്പില്‍ തിരുവനന്തപുരം സായിയിലെ സാജനാണ് സ്വര്‍ണം. എറണാകുളം സ്പോര്‍ട്ട്സ് അക്കാദമിയിലെ ജോസഫിന് വെള്ളിയും പുല്ലൂരംപാറ സെന്റ് ജോസഫിലെ വിഷ്ണുരാജന്‍ വെങ്കലവും നേടി.
ജൂനിയര്‍ ആണ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ബിഇഎമ്മിലെ സൂര്യജിത്ത് സ്വര്‍ണം നേടിയപ്പോള്‍ അതിരപ്പള്ളി സ്പോര്‍ട്സ് ഹോസ്റ്റലിലെ മുഹമ്മദ് ലാസനാണ് വെള്ളി. ഇടുക്കി വണ്ണപ്പുറം എസ്എന്നിലെ ആബേല്‍ ബൈജു വെങ്കലവും സ്വന്തമാക്കി. സീനിയര്‍ ആണ് 110 ഹര്‍ഡില്‍സില്‍ കോഴിക്കോട് സായിയിലെ ഫദിഹ്, പാലക്കാട് പറളി എച്ച്എസ്സിലെ അജിത്, കോതമംഗലം സെന്റ് ജോസിലെ സുധീഷ് എന്നിവര്‍ക്കാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും വെങ്കലവും .
സീനിയര്‍ പെണ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ അപര്‍ണ റോയി, ഭരണങ്ങാനം സ്പോര്‍ട്സ് ഹോസ്റ്റലിലെ അലീന വര്‍ഗീസ്, കോതമംഗലം സെന്റ് ജോര്‍ജിലെ മെറിന് ബൈജു എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനക്കാരായി.
ജൂനിയര്‍ പെണ് വിഭാഗത്തില്‍ ഭരണങ്ങാനം സ്പോര്‍ട് ഹോസ്റ്റലിലെ ആന്‍ റോസ് ടോമി പുതിയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയ തിരുവനന്തപുരം ജിവി രാജയിലെ അതുല്യസജിയും പഴയ റെക്കോര്‍ഡ് സമയം ഭേദപ്പെടുത്തി. സബ്ജൂനിയര് ബോയ്സില് കോതമംഗലം സെന്റ് ജോര്‍ജിലെ മുഹമ്മദ് റഹീമാണ് തൃശൂര്‍ സായിയിലെ മുഹമ്മദ് മുസ്തഫ, കോതമംഗലം സെന്റ് ജോര്‍ജിലെ വാങ്മയും മുഖ്റം എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനം. സബ്ജൂനിയര് 80 മീറ്റര്‍ ഹര്‍ഡില്‍സ് സബ്ജൂനിയര് വിഭാഗത്തില്‍ നാട്ടിക ഫിഷറീസിലെ ശിവപ്രിയ, തൃശൂര്‍ എസ്എച്ചിലെ ശ്രീലക്ഷ്മി, പാലക്കാട് ബിഇഎംഎച്ചിലെ കീര്‍ത്തി എന്നിവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: