തിരുവന്തപുരം: ഓട്ടത്തിലും ചാട്ടത്തിലും മുന്നേറിയ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ലയ്ക്ക് ത്രോ ഇനങ്ങളില്‍ വലിയ നേട്ടം കൊയ്യാന്‍ ആയില്ല . മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ ഇനത്തില്‍ മെഡലുകള്‍ കൊയ്തത്.
സബ് ജൂനിയര്‍ പെണ് ഡിസ്കസ് ത്രോയില്‍ ആലപ്പുഴ ലിയോയിലെ മഹേഷ് കോതമംഗലം സെന്റ് ജോര്‍ജിലെ മുഹമ്മദ് സഹില്‍, കോഴിക്കോട് പുറംപേരി രാജാസിലെ ജോര്‍ജ് ജോയി ഫിലിപ്പ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനക്കാരായി. സീനിയര്‍ വിഭാഗത്തില്‍ കാസര്‍കോട് കുട്ടമ്പത്ത് ജിഎച്ചിലെ സിദ്ധാര്‍ത്ഥ് കെ.സി., കോതമംഗലം സെന്റ് ജോര്‍ജിലെ അലക്സ് തങ്കച്ചന്, ആലപ്പുഴ ലിയോയിലെ ആന്‍ഡ്രിക് മൈക്കിള്‍ എന്നിവരാണ് ആദ്യമൂന്ന് സ്ഥാനക്കാര്‍.
സീനിയര്‍ പെണ് ഇനത്തില്‍ പാലക്കാട് പാതിരിപ്പാല ജിവിഎച്ചിലെ തൗഫീറ സി.പി. സ്വര്‍ണവും പുല്ലാരംപാറ സെന്റ് ജോര്‍ജിലെ നിയറോസ് രാജു വെള്ളിയും എറണാകുളം മനീത് ജിഎച്ചിലെ ശരണ്യ വെങ്കലവും നേടി. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മാരാരിക്കുളം സെന്റ് അഗസ്റ്റിനിലെ അലന് സെബാസ്റ്റ്യനാണ് സ്വര്‍ണം. മാള സെന്റ് ആന്റണിയിലെ ആന്‍ ജോസ് വെള്ളിയും തിരുവനന്തപുരം സായിയിലെ ഡാനിയേല്‍ മാത്യു വെങ്കലവും നേടി. സബ്ജൂനിയര് പെണ്‍കുട്ടികളുടെ ഹൈജംപില്‍ നാട്ടിക ഫിഷറീസിലെ അശ്വതി എ.പിയ്്ക്കാണ് സ്വര്‍ണം. മണ്ണാര്‍ക്കാട് കല്ലടി ഇഎംഎസിലെ അഖിലമോള് വെള്ളിയും പെരുമ്പാവൂര്‍ സെന്റ് തോമസിലെ ദേവിക വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ ആലപ്പുഴ സെന്റ്ജോസഫിലെ ആരതി, കണ്ണൂര്‍ പറപ്പോളി ഹയര്‍സെക്കന്‍ഡറിയിലെ അവനി, ആലപ്പുഴ സെന്റ് ജോസഫിലെ ആഷ്ലി തെരേസ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍.
സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ നാട്ടിക ഫിഷറീസിലെ അഞ്ജലീ വി.ഡി സ്വര്‍ണം നേടി. എറണാകുളം മനീത് ജിഎച്ചിലെ ഇന്ദുമതി വെള്ളിയും ആലപ്പുഴ മറ്റം സെന്റ് ജോണ്‍സിലെ ചന്ദ്രലേഖ വെങ്കലവും നേടി. ജൂനിയര്‍ ആണ് ഷോട്ട്പുട്ടില്‍ ആലപ്പുഴ ചുനക്കര വിഎച്ച്എസ്സിലെ ശ്രീശാന്ത്, പട്ടം സെന്റ്മേരീസിലെ വിധു കൃഷ്ണന്, തിരുവനന്തപുരം സായിയിലെ അനന്തു എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. സീനിയര്‍ ഗേള്‍ ലോംഗ് ജമ്പില്‍ മലപ്പുറം കടക്കാശേരി ഐഡിയലിലെ പ്രഭാവതി, എറണാകുളം മധുരപ്പള്ളി സ്പോര്‍ട്സ് ഹോസ്റ്റലിലെ മധുര ബാബു, നാട്ടിക ഫിഷറീസിലെ ആന്‍സി സോജന് എന്നിവര്‍ ആദ്യമൂന്ന് സ്ഥാനക്കാരായി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കോഴിക്കോട് സെന്റ് ജോസഫ്സിലെ തലീത സുനില്‍, കണ്ണൂര്‍ ഇളവയൂര് സിഎച്ച്എസിലെ ഐശ്വര്യ സുരേഷ്, ആലപ്പുഴ മറ്റം സെന്റ്ജോണ്സിലെ അഭിരാമി ബൈജു എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനക്കാരായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്ക് ത്രോയില്‍ ആലപ്പുഴ ലിയോയിലെ മഹേഷിനാണ് സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: