തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ നവതിയാചരണത്തിന്റെ ഭാഗമായി 41 ദിവസത്തെ മണ്ഡലമഹായജ്ഞത്തിന്റെ ഭാഗമായുള്ള മഹാസമാധി മണ്ഡലമഹാപൂജ സമ്മേളനം ഇന്ന് വൈകുന്നേരം 4 ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കും. ശിവഗിരിമഠം ജനറല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ശിവഗിരിമഠം ഖജാന്‍ജി സ്വാമി ശാരദാനന്ദ, ബോര്‍ഡ് മെമ്പര്‍ സ്വാമി വിശാലാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതവും സ്വാമി ശിവസ്വരൂപാനന്ദ നന്ദിയും പറയും. മണ്ഡല മഹാപൂജാ സമ്മേളനത്തിനും 31 ന് നടക്കുന്ന യതിപൂജയ്ക്കുമായി ശിവഗിരിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 11 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം പ്രസിഡന്റ്ഡോ. എം.എന്‍. സോമന് മുഖ്യാതിഥിയായിരിക്കും. സ്വാമി ബ്രഹ്മസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 3 ന് യുവജന സമ്മേളനം മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. റിട്ട. ജസ്റ്റിസ് കെമാല്‍പാഷ അധ്യക്ഷത വഹിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് മുഖ്യപ്രഭാഷണം നടത്തും. സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
29 ന് രാവിലെ 10 ന് സ്ത്രീസമാജ സമ്മേളനത്തിന്റെയും ശിവഗിരിമഠം പോസ്റ്റ്ഓഫീസിന്റെയും ഉദ്ഘാടനം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വഹിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് തൊഴിലാളി സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അധ്യക്ഷത വഹിക്കും. സ്വാമി സച്ചിദാനന്ദ (ചെയര്മാന്, ആചാര്യസ്മൃതി), പി.എസ്. ശ്രീധരന്‍പിള്ള (ബിജെപി സംസ്ഥാന പ്രസിഡന്റ്) തുടങ്ങിയവര്‍ സംസാരിക്കും. സ്വാമി ബോധിതീര്ത്ഥര് അനുഗ്രഹപ്രഭാഷണം നടത്തും.
30 ന് രാവിലെ 11 ന് അധ്യാത്മ സമ്മേളനം മൈസൂര്‍ സുത്തൂര്മഠം മഠാധിപതി സ്വാമി ശിവരാത്രി ദേശികേന്ദ്ര ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും.
31 ന് രാവിലെ 9 ന് മഹായതിപൂജ, 11 ന് മഹാപ്രസാദം, 12 ന് മംഗളാരതിയോടുകൂടി 41 ദിവസത്തെ മണ്ഡല മഹായജ്ഞം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ നവതിആഘോഷ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: