കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം. രാവിലെ 10.20ന് മട്ടന്നൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായാണ് അമിത് ഷാ കണ്ണൂരിലിറങ്ങുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അമിത് ഷായെ സ്വീകരിക്കാന്‍ രാവിലെ മുതല്‍ തന്നെ വിമാനത്താവള പരിസരത്ത് എത്തിയിരുന്നു.
കണ്ണൂര്‍ നഗരത്തില്‍ നിര്‍മ്മിച്ച ബിജെപിയുടെ പുതിയ ജില്ലാ സമിതി കാര്യാലയമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം അമിത് ഷാ നിര്‍വഹിച്ചു. ബലിദാനി സ്മൃതി പരിപാടിയുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിച്ചു. 1.20ന് പിണറായിയിലേക്ക് തിരിക്കുന്ന ദേശീയ അധ്യക്ഷന്‍ നാരായണിയമ്മയെയും പിണറായിയിലെ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരെയും കാണും. കണ്ണൂരില്‍ നിന്ന് 3.30-ഓടെ വര്‍ക്കല ശിവഗിരി മഠത്തിലെത്തുന്ന അമിത് ഷാ നവതി മഹാഗുരുപൂജ പരിപാടിയിലും പങ്കെടുക്കും.
സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് ആറുമണിയോടെ ദേശീയ അധ്യക്ഷന്‍ ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: