ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്കു കൈമാറി. പ്രതിരോധ മന്ത്രാലയ രേഖകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് കോടതി റജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറിലാണ് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച പരിഗണിക്കും
റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയെ സമീപിച്ചു. അതിനിടെ ഇന്ത്യയുടെ എയറോസ്പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിലെ ജീവനക്കാരന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ജീവനക്കാരന് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: