പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. അനില്‍കുമാര്‍ അന്തരിച്ചു

Saturday 27 October 2018 2:17 pm IST

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. അനില്‍കുമാര്‍ (49) അന്തരിച്ചു. നിലവില്‍ നോര്‍ക്കയില്‍ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1997ലാണ് പിആര്‍ഡിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

 പിആര്‍ഡി ഫീല്‍ഡ് പബ്ളിസിറ്റി, പബ്ളിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായും കോഓര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്റര്‍, വനംവകുപ്പില്‍ പി. ആര്‍. ഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശിയാണ്. ഭാര്യ ഗീത. മകന്‍ ആരോമല്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.