തിരുവനന്തപുരം: എക്കാലവും പുത്തന്‍ കായിക താരോദയം സൃഷ്ടിക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഇന്നലെ ട്രാക്കില്‍ പിറന്നത് രണ്ട് റെക്കോഡ് മാത്രം.
രണ്ടാം ദിനത്തില്‍ പോരാട്ടം അവസാനിക്കുമ്പോള്‍ ആകെ പിറന്നത് നാല് റെക്കോഡുകള്‍ മാത്രമാണ്. ഇന്നലെ 4×100 ല്‍ തിരുവനന്തപുരം ടീം 43.85 ല്‍ ഫിനിഷ് ചെയ്താണ് റെക്കോഡ് സൃഷ്ടിച്ചത്. ആദ്യ ദിനത്തില്‍ ജൂനിയര്‍ ഗേള്‍സിന്റെ 400മീ. ഓട്ടത്തില്‍ തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര 55.95 സെക്കന്റില്‍ ഫിനിഷ് ചെയ്തതാണ് ട്രാക്കിനത്തിലെ ഏക റെക്കോഡ് .
ഇന്നലെ സീനിയര്‍ ഗേള്‍സിലെ ട്രിപ്പിള്‍ ജമ്പില്‍ എറണാകുളം മാതിരപ്പള്ളി സ്പോര്‍ട്സ് ഹോസ്റ്റലിലെ സാന്ദ്രാബാബു 12.81 മീറ്ററില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. 2012ല്‍ ജെനിമോള് ജോയിയുടെ 12.78 ഉം ദേശിയ മീറ്റ് റക്കോര്ഡായ 12.84മീ.ഉം മറികടന്നാണ് റെക്കോഡ് സൃഷ്ടിച്ചത്. ആദ്യദിനത്തില്‍ ജൂനിയര്‍ ബോയിസിന്റെ പോള്‍ വാള്‍ട്ടില്‍ പാലക്കാട് കെഎച്ച്എസ് കുമാരപുരത്തെ മുഹമ്മദ് ബാസിമും(4.06മീ) റെക്കോഡ് നേടി. ഇതുവരെ പിറന്ന നാല് റെക്കോഡുകളും നാഷണല്‍ റെക്കോഡുകളെ മറികടന്നു എന്നത് മാത്രമാണ് ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: