തിരുവനന്തപുരം: സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ റെക്കോഡ് ചാടിക്കടന്ന് എം.എ കോളജ് സ്പോര്‍ട്സ് ഹോസ്റ്റലിലെ സാന്ദ്രബാബു. തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ ജെനിമോള് ജോയിയുടെ ആറ് വര്‍ഷം മുമ്പുള്ള 12.78 മീറ്റര്‍ 12.81 മീറ്ററായി സാന്ദ്ര തിരുത്തി എഴുതി. കഴിഞ്ഞ വര്‍ഷം ലോങ് ജമ്പില്‍ കൂടി റെക്കോഡ് സ്വന്തമാക്കിയതോടെ സ്കൂള്‍ മീറ്റില്‍ നിന്ന് ഈ വര്‍ഷം യാത്രപറയുന്ന സാന്ദ്ര അഭിമാനകരമായ ഇരട്ട നേട്ടം അകൗണ്ടിലുറപ്പിച്ചാണ് പടിയിറിങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ 6.07 മീറ്റര്‍ ചാടിയാണ് റെക്കോഡിട്ടത്. പക്ഷേ ഇക്കുറി ലോങ് ജമ്പില്‍ 5.72 മീറ്റര്‍ ചാടി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ട് റെക്കോഡുകള്‍ സ്വന്തമാക്കാനായാതിന്റെ സന്തോഷത്തിലാണ് മാതിരപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സാന്ദ്ര . കണ്ണൂര്‍ കേളകം തയ്യുള്ളതില്‍ വീട്ടില്‍ ടാപ്പിങ് തൊഴിലാളിയായ ബാബുവിന്റെയും മിശ്രയുടെയും മകളാണ് സാന്ദ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: