തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആധിപത്യം ഉറപ്പിച്ച് എറണാകുളം. 69 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 192 പോയിന്റോടെ വ്യക്തമായ ലീഡ് എറണാകുളം ഉറപ്പിച്ചത്.രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണുള്ളത്. 77 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം 67 പോയന്റോടെ നാലാംസ്ഥാനത്താണ്.
സ്കൂള്‍ തലത്തില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് ഏഴ് സ്വര്‍ണം, ആറ് വെള്ളി, നാല് വെങ്കലവുമായി 55 പോയിന്റോടെ മുന്നേറ്റം തുടരുന്നു. എറണാകുളത്തിന്റെ തന്നെ കോതമംഗലം മാര്ബസില് എച്ച്എസ്എസ് 44 പേയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. നാല് സ്വര്‍ണം, ഏഴ് വെള്ളി, മൂന്നുവെങ്കവുമാണ് മാര്ബസിലിന്റെ നേട്ടം. 39 പോയിന്റോടെ പാലക്കാടിന്റെ കെഎംഎച്ച് എസ്എസ് മൂന്നാസ്ഥാനത്തും 31 പോയിന്റോടെ നാട്ടിക ഫിഷറീസ് നാലാംസ്ഥാനത്തും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: