സിന്ധു, ശ്രീകാന്ത് സൈന പുറത്ത്

Sunday 28 October 2018 4:45 am IST

പാരീസ്: ഇന്ത്യയുടെ മുന്‍നിര താരങ്ങളായ പി.വി. സിന്ധു, സൈന നെഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

മൂന്നാം സീഡായ സിന്ധു ഏഴാം സീഡായ ചൈനയുടെ ഹി ബിങ്ജിയാവോയോട് നേരിട്ടുള്ള  ഗെയിമുകള്‍ക്ക് തോറ്റു. നാല്‍പ്പത് മിനിറ്റ് നീണ്ട് മത്സരത്തില്‍ 13-21, 16-21 എന്ന് സ്‌കോറിനാണ് സിന്ധു തോറ്റത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സിന്ധു ബിങ്ജിയാവോയോട് തോല്‍ക്കുന്നത്. ജൂലൈയില്‍ ഇന്തോനേഷ്യന്‍ ഓപ്പണിലും സിന്ധു ഈ ചൈനീസ് താരത്തിന് കീഴടങ്ങിയിരുന്നു. സൈന നെഹ്‌വാള്‍ ലോക ഒന്നാം നമ്പറായ തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടങ്ങി. സ്‌കോര്‍ 20-22, 11-21.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.