പൂനെ: ക്യാപ്റ്റന്‍ വിരാട് കോഹ്ലി പൊരുതിക്കുറിച്ച സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 43 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് ഇന്ത്യക്കൊപ്പം (1-1) എത്തി.
ഗുവാഹത്തിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നു. 284 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 47.4 ഓവറില്‍ 240 റണ്‍സിന് ഓള് ഔട്ടായി.
കോഹ് ലി 119 പന്തില്‍ പത്ത് ഫോറും ഒരു സിക്സറും അടക്കം 107 റണ്‍സ് നേടി. ധവാന് 35 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്സ്മാന്മാര്ക്ക് മികവ് കാട്ടാനായില്ല. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഹോപ്പ് (40), ഹെറ്റ്മയര്‍ (37), ഹോള്‍ഡര്‍ (32), നഴ്സ് (40) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സ് എടുത്തു. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പത്ത് ഓവറില്‍ 35 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: