മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

Sunday 28 October 2018 10:09 am IST

ന്യൂദല്‍ഹി: മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന(82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ദല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 

1993 മുതല്‍ 1996 വരെയാണ് അദ്ദേഹം ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. പതിനൊന്നു തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ഖുറാന പത്ത് തവണയും വിജയം നേടിയിരുന്നു. നാല് തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

രാജ് ഖുറാനയാണ് ഭാര്യ. പൂനം, വിമല്‍ എന്നിവര്‍ മക്കളാണ്. ഇതില്‍ മകന്‍ വിമല്‍ കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.