ശബരിമല: നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍ - എന്‍‌എസ്‌എസ്

Sunday 28 October 2018 1:06 pm IST

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്ത്. ഈ വിഷയത്തില്‍ നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. 

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് തെറ്റിദ്ധാരണയുടെ പേരിലെടുത്ത നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനിറങ്ങിയ നീക്കം വിശ്വാസികള്‍ക്കെതിരാണ്. ഇതിനെ ഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കുന്നില്ല. ഇക്കാര്യം നേരത്തെ തന്നെ കോടിയേരിയെ അറിയിച്ചിരുന്നു. 

മന്നത്ത് പത്മനാഭന്റെ കാഴ്ചപ്പാടുകളില്‍ ഉറച്ചുനിന്ന് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചരിത്രമാണ് എന്‍എസ്എസിനുള്ളത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതിനെ വിശ്വാസ സംരക്ഷണവുമായി കൂട്ടിക്കലര്‍ത്തേണ്ട. ഇക്കാര്യത്തില്‍ കോടിയേരിയുടെ ഉപദേശം അപ്രസക്തമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.