പഴയങ്ങാടി: മാടായി സര്‍വീസ് സഹകരണ ബാങ്കിലെ വിവാദമായ നിയമനം വിജലന്‍സിന്റെ ഒത്താശയോടുകൂടി ഒതുക്കി തീര്‍ക്കാന്‍ തീവ്രശ്രമം. മാടായി സര്‍വീസ് ബാങ്കില്‍ ഒഴിവ് വന്ന രണ്ട് ഒഴിവുകള്‍ക്ക് പുറമെ മൂന്നാമത് തസ്തിക സൃഷ്ടിച്ച് മുന്‍ പ്രസിഡന്റ് കെ.വി.രാമചന്ദ്രന്റെ അറിവോട് കൂടി നടത്തിയ നിയമനത്തിനെതിരെ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നല്കിയ പരാതിയില്‍ നിയമനം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ നടപടി എടുക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് വിജിലന്‍സിന്റെ പരിഗണനയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഭരണകക്ഷിയായ സിപിഎമ്മിന്റെ ഒത്താശയോട് കൂടി വിജലന്‍സിനെ സമ്മര്‍ദ്ദത്തിലാക്കി കേസ് ഒതുക്കി തീര്‍ക്കാനാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണസമിതിയുടെ നീക്കമെന്നാണ് ആരോപണം. അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: