തളിപ്പറമ്പ്: ടൗണില്‍ ദേശീയപാതക്കരികിലുള്ള മെട്രോ മിഷ്യന് ടൂള്‍സ് കവര്‍ച്ചാകേസിലെ കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാലടിയിലെ കണ്ടനകം കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തെ കൊളക്കാട്ട് പറമ്പില്‍ നൗഷാദ്(29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 19 ന് പുലര്‍ച്ചെ 1 മണിയോടെയാണ് മെട്രോ ടൂള്‍സിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടന്നത്. കേസിലെ ഒന്നാം പ്രതി തൃശൂര്‍ മണ്ണംപറ്റ കോടാലി വീട്ടില്‍ പി.ആര്.ഷിബു റാഫേല്‍(47) കഴിഞ്ഞദിവസം പറശ്ശിനിക്കടവിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് പോലീസ് പിടിയിലായിരുന്നു. കേസില്‍ ഒരാള്‍കൂടി പിടിയിലായാകാനുണ്ട്. ഷിബുവും നൗഷാദും നേരത്തെ കവര്‍ച്ചാ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരുമിച്ച് ജയിലില്‍ കഴിഞ്ഞിരുന്നു. സപ്തംബര്‍ 29 നാണ് ഇരുവരും ജയില്‍മോചിതരായത്. തുടര്‍ന്ന് ഒന്നിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നൗഷാദിന്റെ പേരില്‍ കേസുകള്‍ നിലവലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: